ഡിജിറ്റൽ നാഗവല്ലിമാർ (Digital Nagavallimar)(Malayalam, Paperback, Mathew Robin K Dr)
Quick Overview
Product Price Comparison
റോബിന്റെ വരികളിലൂടെ വിരിഞ്ഞു വിടർന്നു വായനക്കാരിലേക്ക് എത്തുന്നത് അധികമാരും പറയുകയും എഴുതുകയും ചെയ്യാത്ത വിഷയങ്ങളാണ് . ഇതൊരു മന:ശാസ്ത്ര ഗ്രന്ഥമോ കേസ് ഡയറിയോ അല്ല.യാത്രകളിലൂടെ നേടിയ അനുഭവങ്ങളുടെ ചെപ്പ് ആണ് ..ഒരു മനശാസ്ത്രജ്ഞൻ അനുഭവങ്ങളുടെ കാണാപ്പുറങ്ങളെക്കുറിച്ച് രസകരമായി പറയുന്ന ഗ്രന്ഥമാണ്. അതുതന്നെയാണ് ഈ പുസ്തകത്തിൻറെ അനന്യതയും. നമ്മൾ പാർക്കുന്ന ലോകത്തെ രോഗാതുരമാക്കുന്ന നിരവധി ഘടകങ്ങളെ നിരത്തി നിർത്തുന്നതിലൂടെയാണ് ആ എഴുത്തിന് പ്രസക്തി കൈവരുന്നത് .എന്താണ് രോഗമെന്നും ആരാണ് രോഗി എന്നുമുള്ള കാര്യങ്ങളെ സംബന്ധിച്ച് മാത്രമല്ല സമൂഹ മനശാസ്ത്രത്തെ കുറിച്ച് എഴുത്തുകാരനു തന്റെതായ നിലപാടുകളും ബോധ്യങ്ങളുമുണ്ട് .വായനക്കാർക്ക് അതുമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ റോബിൻ ഉന്നയിക്കുന്ന ചില വിഷയങ്ങളെ അവഗണിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ ആർക്കുമാവില്ല.ബിപിൻ ചന്ദ്രൻ (തിരക്കഥാകൃത്ത്)